ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നു: അനുരാഗ് ഠാക്കൂര്‍

  • 19/03/2023

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നതായി മന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കാനാവില്ലെന്നും മന്ത്രി നാഗ്പൂരില്‍ പറഞ്ഞു.


ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഈ പ്ലാറ്റുഫോമുകളില്‍ അശ്ലീലതയ്ക്കല്ല, സര്‍ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. ആരെങ്കിലും ഇതിനെ സര്‍ഗാത്മകതയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News