യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; സഹോദരിയും പങ്കാളിയും പിടിയിൽ

  • 19/03/2023

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ 8 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരിയെന്നയാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ലിംഗരാജുവിന്റെ സഹോദരിയും പങ്കാളിയുമാണ് 8 വർഷങ്ങൾക്ക് ശേഷം പിടിയിലായത്. 2015ലാണ് വിവിധ ജിഗാനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കഷ്ണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 3 ബാഗുകളിലാക്കായാണ് മൃതദേഹം പേക്ഷിച്ചത്. തടാകത്തിന് സമീപത്ത് നിന്നും, അറവ് ശാലയ്ക്ക് സമീപത്ത് നിന്നുമൊക്കെയാണ് ശരീരഭാഗങ്ങൾ വീണ്ടെടുത്തത്. കൊല്ലപ്പെട്ടയാളുടെ തല ഒഴികെയുള്ള ശരീര ഭാഗങ്ങൾ പലയിടത്ത് നിന്നാണ് പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായി.

എന്നാൽ വർഷങ്ങൾക്ക നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ട ലിംഗരാജുവിന്റെ സഹോദരി ഭാഗ്യശ്രീയും പങ്കാളി ശിവപുത്രനുമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. കോളേജ് കാലം മുതൽ അടുപ്പത്തിലായിരുന്നു ഭാഗ്യശ്രീയും ശിവപുത്രയും. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ ബന്ധത്തെ എതിർത്തതോടെ രണ്ടുപേരും ബെംഗളൂരുവിൽ വീട് വാടകയ്ക്ക് എടുത്ത് ഒരുമിച്ച് താമസം ആരംഭിച്ചു. ജിഗ്‌നിയിലെ വ്യവസായ മേഖലയിൽ ഇരുവരും ജോലി കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ ഭാഗ്യശ്രീയെ തേടിയെത്തിയ സഹോദരൻ ലിംഗരാജു ഇരുവരും ഒരുമിച്ച് താമസിക്കുന്ന വാടക വീട്ടിൽ എത്തുകയും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കത്തിനൊടുവിൽ ശിവപുത്രയും ഭാഗ്യശ്രീയും ചേർന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി 3 ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭാഗ്യശ്രീയും ശിവപുത്രയും നാട് വിടുകയും ചെയ്തു. ഭാഗ്യശ്രീയും ശിവപുത്രയും പുതിയ പേരുകൾ സ്വീകരിച്ച് വ്യാജ രേഖകളുണ്ടാക്കി മഹാരാഷ്ട്രയിലെ നാസിക്കിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഇവിടെയെത്തിയ പോലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ബെംഗളൂരുവിൽ എത്തിച്ചു.

Related News