ബിസ്ലേരിയെ നയിക്കുക ജയന്തി ചൗഹാൻ

  • 20/03/2023




ദില്ലി: ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരിയെ നയിക്കുക ബിസ്ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകൾ ജയന്തി ചൗഹാൻ. ബിസ്ലേരിയെ ഏറ്റെടുക്കുന്നതിൽ നിന്നും ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ടിസിപിഎൽ) പിന്മാറിയതിനെ പിന്നാലെയാണ് കമ്പനി തീരുമാനം അറിയിച്ചത്. രമേഷ് ചൗഹാന്റെ ഏക മകളാണ് 38 കാരിയായ ജയന്തി ചൗഹാൻ, നിലവിൽ കമ്പനിയുടെ വൈസ് ചെയർപേഴ്‌സണാണ് ജയന്തി.

"ഞങ്ങളുടെ പ്രൊഫഷണൽ ടീമിനൊപ്പം ജയന്തി ചൗഹാൻ കമ്പനിയെ നയിക്കും. ബിസിനസ് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ബിസ്ലേരി ചെയർമാൻ രമേഷ് ചൗഹാൻ പറഞ്ഞു, 

കഴിഞ്ഞ വർഷം നവംബറിൽ, 7000 കോടിയോളം മൂല്യമുള്ള കമ്പനി വാങ്ങാന്‍  ആളെ തിരയുകയാണ് വ്യവസായിയായ രമേഷ് ചൗഹാൻ എന്ന വാർത്ത പുറത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ മകൾ ജയന്തിക്ക് ബിസ്ലേരി  കൈകാര്യം ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലായിരുന്നു ഈ നീക്കം

ബിസ്ലേരി ഇന്റർനാഷണലിന്റെ നിലവിലെ വൈസ് ചെയർപേഴ്‌സണായ ജയന്തി  ചെറുപ്പത്തില്‍ ഭൂരിഭാഗവും ദില്ലിയിലും മുംബൈയിലും ന്യൂയോർക്ക് സിറ്റിയിലുമാണ് ചെലവഴിച്ചത്. ബിരുദം നേടിയ ശേഷം, ജയന്തി ചൗഹാൻ ഷാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിനായി ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൻഡൈസിംഗിൽ (എഫ്ഐഡിഎം) എത്തി. പിന്നീട് ഫാഷൻ സ്‌റ്റൈലിംഗ് പഠിക്കാൻ ഇസ്‌റ്റിറ്റ്യൂട്ടോ മരങ്കോണി മിലാനോയിലും ചേര്‍ന്നു. 

Related News