സിസോദിയയുടെ ജാമ്യ ഹർജി റോസ് അവന്യു കോടതി പരിഗണിക്കും, കസ്റ്റഡിയില് തുടരുമോയെന്ന് ഇന്നറിയാം

  • 20/03/2023

ഡൽഹി മദ്യനയ അഴിമതിയിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി ഇന്ന് റോസ് അവന്യു പ്രത്യേക കോടതി പരിഗണിക്കും.സിസോദിയ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ല എന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി നഗ്പാൽ ആണ് ഹർജി പരിഗണിക്കുന്നത്. 

സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ഇന്നലെ ഏപ്രിൽ 3 വരെ നീട്ടിയിരുന്നു. മദ്യ നയ അഴിമതിയിലെ കള്ളപ്പണഇടപെടുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിൽ ആണ് നിലവിൽ സിസോദിയ. നാളെയാണ് ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സിസോദിയ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കൈമാറാൻ തയ്യാറായിട്ടില്ല എന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് സിബിഐയുടെയും ഇഡിയുടേയും ആരോപണം.

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ഗുരുതരമായ ആരോപണനങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ അഴിമതി ആരംഭിച്ചു. മനീഷ് സിസോദിയയും ബിആർഎസ് നേതാവ് കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്ന് കവിതയുടെ മുൻ ഓഡിറ്റർ മൊഴി നൽകിയിട്ടുണ്ട്. സിസോദിയ ഒരു വർഷത്തിനിടെ 14 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് സിസോദിയ ഉപയോഗിച്ചത് എന്നും ഇഡി വാദിച്ചു.

Related News