കെ.കെ.ഐ.സി റമദാൻ കാല പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

  • 21/03/2023


സമാഗതകമാകുന്ന വിശുദ്ധ റമദാനിൽ പ്രബോധന, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി  കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അതിൻറെ  ഒരുക്കങ്ങൾ  പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.  

സാൽമിയ മസ്ജിദ് ലത്തീഫ അന്നമിഷ് ജഹറ മസ്ജിദ് റുതാം , ഫർവാനിയ മസ്ജിദ് ഹാജിരി അൽ-അസ്ഫൂർ എന്നീ പള്ളികളിൽ റമദാൻ മുഴുവൻ ദിവസവും, പഠനക്ലാസ്സും- ഇഫ്ത്താർ സംഗമവും സംഘടിപ്പിക്കുന്നു.  

കൂടാതെ ആഴ്ചയിൽ വെള്ളി, ശനി ദിവസങ്ങളിലായി ഇസ്ലാഹീ  സെൻററിന്റെ വ്യത്യസ്ത  യൂണിറ്റുകളിൽ  പഠന ക്ലാസ്സുകളും, നോമ്പ് തുറയും ഉണ്ടായിരിക്കുന്നതാണ്.

സെൻ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ്യ, ഫർവാനിയ, സാൽമിയ,ഫഹാഹീൽ, 
ജഹറ എന്നീ മദ്രസ്സകളുടെ നേതൃത്വത്തിലും ഇഫ്ത്വാർ  സംഗമങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 
കൂടാതെ ബേച്ചിലേഴ്സ് ഇഫ്ത്വാർ മീറ്റ്, സഹൃദ ഇഫ്താർ സംഗമം എന്നിവയും സംഘടിപ്പിക്കുന്നതാണ്.

നാട്ടിൽ നോമ്പ് തുറപ്പിക്കൽ പദ്ധതി, സകാത്ത് & ഫിത്വർ സകാത്ത് ശേഖരണം, പുത്തനുടുപ്പ് പദ്ധതി,   തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഒരുക്കങ്ങൾ  പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 

റമദാനിൽ  ഖുർആൻ  ഹിഫ്ദ് മത്സരം , സാൽമിയ , ഫർവാനിയ എന്നീ ഏരിയയിലെ മലയാളം ഖുത്തുബ പള്ളികളിൽ റമദാൻ അവസാനപത്തിൽ മലയാളി ഖാരിയികളുടെ നേതൃത്വത്തിൽ  ഖിയാമുലൈൽ (രാത്രിനമസ്കാരം) തുടങ്ങിയവയും സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്നതാണെന്ന് പത്രകുറിപ്പിൽ അറിയിച്ചു.

Related News