മാസപ്പിറവി കണ്ടില്ല: കുവൈത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

  • 21/03/2023


കുവൈറ്റ് സിറ്റി : ഇന്ന് വൈകുന്നേരം ശരിയാ വിഷൻ കമ്മീഷൻ യോഗം ചേർന്നതായും ഇന്ന് രാത്രി ചന്ദ്രക്കല കാണാൻ സാധിച്ചില്ലെന്നും കൗൺസിലർ ബിൻ നാജി പറഞ്ഞു. അതിനാൽ, നാളെ, ബുധനാഴ്ച, ശഅബാൻ മാസത്തിന്റെ പൂർത്തീകരണമാണ്, വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമാണെന്ന് ശരിയാ വിഷൻ അതോറിറ്റി അറിയിച്ചു 

അതോടൊപ്പം  ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിലാണ് റമദാൻ ആരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് അറിയിച്ചത്. 

ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം ഉണ്ടാവുക

നാലു വർഷത്തിനിടെ പൂർണമായും കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്​. അതിനാൽ തന്നെ വൻ മുന്നൊരുക്കങ്ങളാണ് ഇത്തവണത്തെ റമദാനെ വരവേൽക്കാൻ ഒരുക്കിയിട്ടുള്ളത്. മിക്കയിടത്തും പൊതു ഇഫ്താർ സംഗമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News