കുവൈത്തിൽ വസന്തകാലം ഇന്ന് ആരംഭിക്കും

  • 21/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് വസന്തകാലം ഇന്ന് ആരംഭിക്കുമെന്ന് കുവൈത്തി ആസ്ട്രോണമിക്കല്‍ സൊസൈറ്റി തലവൻ അദെല്‍ അല്‍ സദൗണ്‍ അറിയിച്ചു. വസന്തകാലം 92 ദിവസവും 17 മണിക്കൂറുമാണ് നീണ്ടുനിൽക്കുക. പകല്‍ സമയത്തിന് നീളം കൂടുതലായിരിക്കും. രാജ്യത്തെ താപനില ഉയരാൻ സാധ്യതയുണ്ട്. വസന്തത്തിന്‍റെ തുടക്കത്തോടെ ഇന്‍റിമേറ്റ് സീസൺ ആരംഭിക്കുന്നു. അത് 26 ദിവസമാണ്  നീണ്ടുനില്‍ക്കുക. സാദ് അൽ അഖ്ബിയ, അൽ ഫർഗ് അൽ മുഖദ്ദം എന്നീ രണ്ട് നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അല്‍ സദൗണ്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News