വർക്ക് പെർമിറ്റുകള്‍ അക്കാദമിക് സർട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നു; കുവൈത്ത് പ്രവാസികൾക്ക് ഇരുട്ടടിയുമായി മാൻപവര്‍ അതോറിറ്റി

  • 21/03/2023

കുവൈത്ത് സിറ്റി: തൊഴില്‍ കൃത്രിമം കാണിക്കുന്ന പ്രവാസികളെ തടയുന്നതിനായി നടപടികളുമായി മാൻപവര്‍ അതോറിറ്റി.  പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനും അവർക്ക് നൽകുന്ന വർക്ക് പെർമിറ്റുമായി അവ ബന്ധിപ്പിക്കാനും മാൻപവര്‍ അതോറിറ്റി പുതിയ സംവിധാനം നടപ്പിലാക്കാൻ തുടങ്ങി. ഈ സംവിധാനം സർട്ടിഫിക്കറ്റുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ പ്രവാസികള്‍ക്ക് ഉണ്ടോയെന്ന് ഉറപ്പാക്കാനും കൂടിയാണ്. 

മാൻപവർ അതോറിറ്റിയുടെ ഒക്യുപേഷണൽ സേഫ്റ്റി സെന്ററിലേക്ക് അയച്ച യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും അംഗീകരിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന ബിസിനസ് ടൈറ്റിലുകളുമായി അവയെ ബന്ധപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മാൻപവര്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. സാമ്പത്തിക, ബാങ്കിംഗ് മേഖലയിലെ പ്രത്യേക തൊഴിലുകള്‍ സംബന്ധിച്ചും  സാമ്പത്തിക, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികളും സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കും. സ്പെഷ്യലൈസേഷൻ ഇല്ലാത്ത, സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരു പ്രവാസിയെയും പ്രൊഫഷണൽ ജോലി നേടാൻ അനുവദിക്കില്ല.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News