വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോള്‍ ഒത്തുകൂടലിന്‍റെ 'ഗ്രേയിഷ്' ആഘോഷിച്ച് കുവൈത്ത്

  • 22/03/2023

കുവൈത്ത് സിറ്റി: രാജ്യം വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോള്‍ കുവൈത്തിലെ ഗിര്‍ജിയൻ, ഗബ്ഖാ തുടങ്ങിയ ആഘോഷങ്ങളിലേക്കും കടന്ന് കുവൈത്ത്. രാജ്യത്തിന്‍റെ പൈതൃകത്തിന്റെ ഭാഗമാണ് ഇത്തരം ആഘോഷങ്ങള്‍.  റമദാൻ മാസത്തിലെ പരമ്പരാഗത കുവൈത്ത് പരിപാടികൾ ഈ രണ്ടില്‍ മാത്രം ഒതുങ്ങുന്നതുമല്ല. മുൻ തലമുറകളിൽ നിന്ന് ജനങ്ങളിലേക്ക് പാരമ്പര്യമായി ലഭിച്ച റമദാനുമായി ബന്ധപ്പെട്ട മറ്റൊരു  പരമ്പരാഗത ആഘോഷമാണ് ഗ്രേയിഷ്. 

ഗിര്‍ജിയൻ, ഗബ്ഖാ എന്നിവയിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ റമദാൻ ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ദിവസങ്ങളിലാണ് ഗ്രേയിഷ് ആഘോഷിക്കപ്പെടുന്നത്. ഗ്രേയിഷ് ആഘോഷിക്കാൻ ആളുകൾ അവരുടെ കുടുംബത്തിലെ മൂത്ത അംഗത്തിന്റെ വീട്ടിൽ ഒത്തുകൂടുന്നതാണ് പാരമ്പര്യം . അവരവരുടെ വീടുകളിൽ ഭക്ഷണം തയാറാക്കിയ ശേഷം ഒരുമിച്ചിരുന്ന് കഴിക്കുന്നതിനായി ഒരു വീട്ടില്‍ ഒത്തുകൂടുന്നതാണ് രീതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News