കുവൈത്ത് സാമ്പത്തിക ശേഷിയുള്ള രാജ്യം, എക്കാലവും അങ്ങനെ തുടരില്ലെന്ന് ഡച്ച് അംബാസഡർ

  • 22/03/2023

കുവൈത്ത് സിറ്റി: കുവൈത്ത് ഇപ്പോള്‍ ശക്തമായ സാമ്പത്തിക ശേഷിയുള്ള രാജ്യമാണെങ്കിലും എക്കാലവും അത് നിലനില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യത്തെ ഡച്ച് അംബാസഡർ ലോറൻസ് വെസ്റ്റ്‌ഹോഫ്. കുവൈത്ത് ഇപ്പോൾ സമ്പന്നവും സുരക്ഷിതവും ആരോഗ്യമുള്ളതും വിദ്യാഭ്യാസമുള്ളതും ശക്തമായ സാമ്പത്തിക അന്തരീക്ഷവുമുള്ള രാജ്യമാണ്. എന്നാൽ ഇത് നെതർലാൻഡ്‌സ് പോലെ എന്നേക്കും നിലനിൽക്കില്ല. മാസ്ട്രിക്റ്റ് ബിസിനസ് സ്കൂളിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമുക്ക് മാറാൻ സാധിക്കണം. വെല്ലുവിളികളെ അഭിമുഖീകരിക്കണം. സർഗ്ഗാത്മകതയുടെയും പുതുമയുടെയും കഴിവുകൾ ആര്‍ജിക്കാൻ സാധിക്കണം. എല്ലാ ബിരുദധാരികളും സാധാരണ നിലയില്‍ നിന്ന് പുറത്തേക്ക് ചിന്തിക്കാൻ പഠിച്ചു. കുവൈത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഈ മാറ്റം സഹായിക്കും. കുവൈത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിക്കായി ഡച്ച് യൂണിവേഴ്സിറ്റി ഓഫ് മാസ്ട്രിക്റ്റ്, സ്കൂൾ ഓഫ് മാനേജ്മെന്റ് ഒരു പങ്കുവഹിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News