ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ

  • 22/03/2023

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാർശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാർശ നാളെ പരിഗണിച്ചേക്കും.

വെള്ളി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേർന്നത്. ഈ യോഗത്തിലാണ് ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തത്. രണ്ട് പേരുടെ പേരുകൾ ശുപാർശ ചെയ്തത് വിയോജിപ്പോടെയും അഞ്ച് പേരുടേത് ഏകകണ്ഠമായുമാണ്.

ഹൈക്കോടതി രജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ, ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശേരി ജില്ലാ ജഡ്ജി എസ്. ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി സി. കൃഷ്ണകുമാർ, അഡീ.ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് ശുപാർശയിൽ വന്നിരിക്കുന്നത്.

Related News