വാരാണസിക്ക് 1780 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി

  • 22/03/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വീണ്ടുമെത്തുന്നു. മാർച്ച് 24 നാണ് പ്രധാനമന്ത്രി വാരാണസി സന്ദർശിക്കുക. രാവിലെ 10.30ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12ന് സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

സ്വന്തം മണ്ഡലത്തിൽ 1780 കോടിയുടെ വികസനപദ്ധതികളുമായാണ് പ്രധാനമന്ത്രി മറ്റന്നാൾ എത്തുക. സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല മൈതാനത്തു നടക്കുന്ന പരിപാടിയിൽ 1780 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നരേന്ദ്രമോദി നിർവഹിക്കും. യാത്രക്കാർക്കായി വാരാണസി കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഗോദൗലിയയിലേക്കുള്ള റോപ്വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 

പദ്ധതിയുടെ ചെലവ് ഏകദേശം 645 കോടിരൂപയാണ്. അഞ്ചു സ്റ്റേഷനുകളുള്ള റോപ്വേ സംവിധാനത്തിന് 3.75 കിലോമീറ്റർ നീളമുണ്ടാകും. വാരാണസിയിലെ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും താമസക്കാർക്കും ഇത് സുഗമമായ സഞ്ചാരം സാധ്യമാക്കും.

Related News