വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; നാശനഷ്ടം, രണ്ട് പേര്‍ക്ക് പരിക്ക്

  • 24/03/2023

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാന്‍ ശ്രമിച്ച രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.


സൂപ്പര്‍മാര്‍ക്കറ്റിലെ നിരവധി സാധനങ്ങള്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രണം ഉണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികന് കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇത്തരം സമാനമായ സംഭവങ്ങള്‍ പല ജനവാസ മേഖലകളിലും ഇവിടെ ആവര്‍ത്തിക്കുന്നുണ്ട്.

Related News