കുവൈത്ത് സിറ്റി: കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ പാർലമെൻ്റ് അംഗത്വം അസാധുവാക്കിയ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസ്താവിച്ചു. ജനാധിപത്യ ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ മതേതര കക്ഷികൾ ഈയവസരത്തിലെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെ.എം.സി.സി. പ്രസിഡൻ്റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസുവും പ്രസ്താവനയിൽ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?