മൂന്ന് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ ; കൊളീജിയം ശുപാർശക്ക് കേന്ദ്രത്തിന്റെ അം​ഗീകാരം

  • 25/03/2023


ന്യൂഡൽഹി: മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനുളള കൊളീജിയം ശുപാർശക്ക് കേന്ദ്രത്തിന്റെ അം​ഗീകാരം. തുടർന്ന് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് സിൻഹയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

Related News