രാഹുൽ ​ഗാന്ധി വിഷയത്തിൽ സർക്കാരിന് ഇരട്ട നിലപാട് ;വിമർശിച്ച് വി.ഡി സതീശൻ

  • 25/03/2023


രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ  സർക്കാരിന് ഇരട്ട നിലപാടെന്നാണ് വി.ഡി.സതീശൻ ആരോപിക്കുന്നത്. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. 

കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെല്ലാം ബിജെപിയെ സന്തോഷിപ്പിക്കാനാണ് സർക്കാർ ചെയ്യുന്നതെന്നു പറഞ്ഞ അദ്ദേഹം കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും തുറന്നടിച്ചു. ഇടത് നേതാക്കൾക്ക് എതിരെ തൂങ്ങി നിൽക്കുന്ന കേസുകളാണ് സർക്കാർ നിലപാടിന് പിന്നിൽ. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ അപ്പോൾ നോക്കാം. തെരഞ്ഞെടുപ്പ് കണ്ട് ആരും മനപ്പായസമുണ്ണണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related News