നടൻ ഇന്നസെന്റിന്റെ നില ​ഗുരുതരമായി തുടരുന്നു

  • 25/03/2023


മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റിനെ പ്രവേശിപ്പിച്ചിട്ടുളളത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

അർബുദരോ​ഗം മൂലമുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ്  അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുമ്പും  കാൻസർ രോ​ഗത്തിന് ചികിത്സ തേടിയിട്ടുളള ഇദ്ദേഹം അതിനെതിരെ ശക്തമായി പോരാടി തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. അർബുദരോ​ഗ ബാധിതരായ നിരവധി പേർക്ക് പ്രചോദനമാകുന്ന വിധത്തിൽ കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 



Related News