ഫാ. ഷാനു എബ്രഹാമിനു സ്വീകരണം നൽകി

  • 25/03/2023


കുവൈറ്റ്‌ : സുവർണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശുദ്ധ വലിയനോമ്പ്‌ കൺവൻഷനു നേതൃത്വം നൽകുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ പാലക്കുന്ന്‌ സെന്റ്‌ പീറ്റേർസ്‌-പോൾസ്‌ ഇടവക വികാരിയും, ചെങ്ങന്നുർ ബുധനൂർ സെന്റ്‌ എലിയാസ്‌ ഓർത്തഡോക്സ്‌ ഇടവകാംഗവും, മലങ്കര സഭയിലെ അനുഗഹീത വാഗ്മിയുമായ ഫാ. ഷാനു എബ്രഹാം കുവൈറ്റിൽ എത്തിച്ചേർന്നു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചൻ, വൈസ്‌ പ്രസിഡണ്ടും സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗവുമായ തോമസ്‌ കുരുവിള, സെക്രട്ടറി ജുബിൻ പി. ഉമ്മൻ, ട്രഷറാർ ജോയ്‌ ജോർജ്ജ്‌ മുള്ളന്താനം, കൺവൻഷൻ കൺവീനർ ദീപ്‌ ജോൺ, പ്രസ്ഥാന അംഗങ്ങൾ എന്നിവർ ചേർന്ന്‌ അദ്ദേഹത്തിനു കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി. 

മാർച്ച്‌ 27, 28, 29, 30 എന്നീ തീയതികളിൽ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, യുണൈറ്റഡ്‌ ഇന്ത്യൻ സ്ക്കൂൾ എന്നിവിടങ്ങളിൽ വൈകിട്ട്‌ 6.30 മുതലാണ്‌ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്‌.

Related News