കോവിഡ് ; ആശുപത്രികളിൽ മോക് ഡ്രിൽ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ

  • 25/03/2023


കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 10, 11 തീയതികളിൽ  മോക് ഡ്രിൽ നടത്താണ് തീരുമാനം.  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി. 

 നിലവിൽ രാജ്യത്ത് 1590 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 146 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് പരിശോധനകൾ ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ആരോ​ഗ്യ മന്ത്രാലയത്തിന്റെ വാക്കുകൾ ആശ്വാസകരമാണ്. 

Related News