ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തില്‍ കയറി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി

  • 25/03/2023

പാലക്കാട്: അട്ടപ്പാടിയില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തില്‍ കയറി. വിവരമറിഞ്ഞെത്തിയ ആശാപ്രവര്‍ത്തകര്‍ ഒരു കുട്ടിയെ രക്ഷിച്ചു. യുവാവിനും മറ്റൊരു കുട്ടിക്കും വേണ്ടി അഗളി വനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്.


ചിറ്റൂര്‍ ഊരില്‍ താമസിക്കുന്ന യുവാവാണ് തന്‍റെ കുട്ടികളുമായി വനത്തിനുള്ളിലേക്ക് പോയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇയാള്‍ മദ്യപിച്ച്‌ അംഗണവാടിയില്‍ എത്തി കുട്ടികളെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതുകൊണ്ട് അംഗണവാടി ജീവനക്കാരിക്ക് സംശയം തോന്നിയതിനാല്‍ കുട്ടികളെ കൊണ്ടു പോകുന്നതിനെ തടഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി കുട്ടികളെയും കൂട്ടി പോകുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാരി ആശാവര്‍ക്കര്‍മാരെയും പോലീസിനെയും വിവരമറിച്ചു. ഇവര്‍ പിന്നാലെ പോയി ഒരു കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രണ്ടാമത്തെ കുട്ടിയേയും കൊണ്ട് ഇയാള്‍ കാടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് വനത്തില്‍ ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Related News