ഹയർ സെക്കൻഡറി സീറ്റുകൾ പുന:ക്രമീകരിക്കും ; വി. ശിവൻകുട്ടി

  • 25/03/2023


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളായിരിക്കും പുനക്രമീകരിക്കുക. 'സംസ്ഥാന തലത്തിൽ നോക്കുമ്പോൾ സീറ്റുകൾ കുറവില്ല. എന്നാൽ ജില്ല, താലൂക്ക് തലങ്ങൾ പരിശോധിക്കുമ്പോൾ സീറ്റ് കുറവുണ്ട്. ഇത് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

 അപേക്ഷിച്ചാൽ സീറ്റ് നൽകണം എന്നതാണ് സർക്കാർ നിലപാട്. കൊവിഡ് കാലത്ത് ഒഴിവാക്കിയ ഗ്രേസ് മാർക്ക് പരിഷ്ക്കരിച്ച് ഇത്തവണ വിദ്യാർത്ഥികൾക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

Related News