ഇൻസ്റ്റാ​ഗ്രാം വഴി പരിചയം ; പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

  • 25/03/2023


പാലക്കാട് : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലിനെ(23)യാണ് മണ്ണാർക്കാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിഷാൽ മണ്ണാർക്കാട് വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർന്ന് പോക്സോ വകുപ്പ് ചുമത്തി എടുത്ത കേസിലാണ് അറസ്റ്റ്.

Related News