രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധം ; റിജിൽ മാക്കുറ്റിക്ക് എതിരെ കേസ്

  • 25/03/2023


രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനെതിരെയുളള ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തി എന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 ‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്ത് വരാൻ. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതെത്തുടർന്നുളള പരാതിയിലാണ് കേസെടുത്തത്.

Related News