നിശ്ചിത ഫീസ് ഈടാക്കുന്നതിന് പകരം പ്രവാസികൾക്ക് മരുന്നുകൾ നൽകാൻ മറ്റ് മാർ​ഗങ്ങൾ തേടി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 25/03/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പണം ഈടാക്കി മരുന്നുകൾ നൽകുന്ന വി ഷയത്തിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആരോ​ഗ്യ മന്ത്രാലയം. പ്രവാസികളിൽ നിന്ന് നിശ്ചിത ഫീസായ അഞ്ച് കുവൈത്തി ദിനാർ ഈടാക്കുന്നതിന് പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് മന്ത്രാലയം ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിക്ക് റിപ്പോർട്ട് സമർപ്പിക്കുക. നിശ്ചിത ഫീസ് ഏർപ്പെടുത്തിയതിന് ശേഷവും മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകളുടെ ഉപയോ​ഗം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും മരുന്ന് മാലിന്യം നിരീക്ഷിക്കുന്ന നടപടിക്രമങ്ങൾ കർശനമായ നിയന്ത്രണത്തോടെ നടപ്പാക്കണമെന്നും വൃത്തങ്ങൾ പറഞ്ഞു. ഒന്നിലധികം രോഗികൾക്കാവശ്യമായ അളവിൽ ചില മരുന്നുകൾ പ്രവാസികൾക്ക് വിതരണം ചെയ്യുന്നതിനാൽ ഫീസ് ഈടാക്കുന്ന സാഹചര്യത്തിലും കൃത്രിമം കാണിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് ഫീസ് അടയ്ക്കാതെ അല്ലെങ്കിൽ ഒരു തവണ മാത്രം പണം അടച്ചുകൊണ്ട് എക്‌സ്‌റേ അടക്കമുള്ള സേവനങ്ങൾ നൽകുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News