നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു

  • 26/03/2023

കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ തത്കാലത്തേക്ക് അടച്ചു.


റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പറന്നുയരാന്‍ തുടങ്ങുമ്ബോഴായിരുന്നു അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ തുടങ്ങുമ്ബോഴായിരുന്നു അപകടം.

ഹെലികൊപ്റ്റെര്‍ നീക്കിയ ശേഷം റണ്‍വേ തുറക്കും. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരും കോസ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ്. ഒരാള്‍ക്ക് മാത്രം പരിക്ക്. റണ്‍വേയ്ക്ക് തൊട്ടു പുറത്ത് ഹെലികോപ്റ്റര്‍ കിടക്കുന്നതിനാലാണ് റണ്‍വേ തത്ക്കാലം അടച്ചത്. ഹെലികോപ്റ്റര്‍ നീക്കിയ ശേഷം റണ്‍വേ ഉടന്‍ തുറക്കും.

Related News