അയോഗ്യനായ എംപി; ട്വിറ്റര്‍ അക്കൗണ്ടില്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി

  • 26/03/2023

ദില്ലി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബയോ തിരുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനായ എംപി എന്നാണ് മെമ്ബര്‍ ഓഫ് പാര്‍ലമെന്റ് എന്ന സ്ഥാനത്ത് എഴുതിച്ചേര്‍ത്തത്.


പേരിന് താഴെയായി ബയോ എഴുതിന്നിടത്താണ് രാഹുല്‍ മാറ്റം വരുത്തിയത്. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം. അയോഗ്യനായ എം.പി.-എന്നാണ് ഇപ്പോഴുള്ള ബയോ.

2019ല്‍ നടത്തി മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ അയോഗ്യനാക്കപ്പെട്ടത്.

Related News