ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ സര്‍ക്കാരിനെ ചൊടിപ്പിച്ചു; രാജ്ഘട്ടിൽ കോൺഗ്രസ്‌ പ്രതിഷേധം

  • 26/03/2023

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കയാണ്. രാജ് ഘട്ടില്‍ വൈകിട്ട് 5 വരെ നീളുന്ന സത്യഗ്രഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്തു.രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നല്‍കും. രാഹുല്‍ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്.


സത്യത്തിന്‍്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടം. കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന് കേസെടുത്തത് സൂറത്തിലാണ്. കോടതി നടപടികളോട് രാഹുല്‍ സഹകരിച്ചു. ഈ നടപടിയുടെ പേരില്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് ആരേയും ഭയമില്ല, നിര്‍ഭയനായി അദ്ദേഹം സംസാരിക്കും. ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ സര്‍ക്കാരിനെ ചൊടിപ്പിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു. മോദിക്ക് മറുപടിയില്ല. പകരം ഗാന്ധി കുടുംബത്തെയും, കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് ശ്രമിച്ചത്.

ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍' വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോയെന്നാണ്‌ 'മോദി ചോദിച്ചത്.ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി.ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുല്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related News