കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

  • 26/03/2023



കുവൈറ്റ് സിറ്റി: കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ  വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഗ്ലോബൽ  പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച  ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായ ഉത്തരവ് നിലവിൽ വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാകണമെങ്കിൽ  നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകാൻ, ഇതു മൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. 

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ നിലവിലില്ല. സമ്പൂർണ്ണ ഡിജിറ്റൽ  സംസ്ഥാനമെന്നു പെരുമ പറയുന്ന കേരളത്തിലും ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഇല്ലാത്തതിനെ തുടർന്നാണ്പ്രവാസി ലീഗൽ സെൽ ഗ്ലോബൽ  പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികൾക്കും വലിയ പ്രയോജനം ചെയ്യുന്നതാണ് സുപ്രധാനമായ കോടതി വിധി. പ്രവാസികൾക്ക്‌ അനുകൂലമായ നിരവധി കോടതി വിധികൾ സുപ്രീം കോടതിയിൽ നിന്നും, ഹൈക്കോടതിയിൽ നേടിയെടുത്തിട്ടുളള പ്രവാസി ലീഗൽ സെൽ, പ്രവാസികൾക്കായുള്ള നിയമ നടപടികൾ തുടരുമെന്ന്  പി എൽ സി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.

Related News