പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച മനോഹരനോട് പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷി

  • 26/03/2023

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച മനോഹരനോട് പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷിയായ രമാദേവി. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് ദൃക്സാക്ഷിയായ രമാദേവി ആണ് ഇക്കാര്യം ആവര്‍ത്തിച്ചത്. ആദ്യ അടിയില്‍ തന്നെ മനോഹരന്റെ ശരീരമാകെ വിറച്ചിരുന്നു. മദ്യം കഴിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. പൊലീസുകാ‍ര്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്നും രമാദേവി പറഞ്ഞു.


''ഹെല്‍മറ്റ് ഊരിയ സമയത്ത് തന്നെ കൈ വലിച്ച്‌ കരണത്ത് ഒറ്റയടിയായിരുന്നു. ആ സമയത്ത് തന്നെ കൈയ്യും കാലും വിറച്ച്‌ തുടങ്ങി. കേറട ജീപ്പിലേക്ക് എന്ന് പറഞ്ഞു. മദ്യം കഴിച്ചിട്ടില്ലെന്ന് ആ പയ്യന്‍ പറയുന്നുണ്ടായിരുന്നു... രണ്ട് കുട്ടികളുണ്ട്. പെണ്ണാണെങ്കില്‍ ഒരു പണിക്കൊന്നും പോകാറില്ലാത്തതാ. പ്ലസ് വണ്ണിന് പഠിക്കാണ് ഒരു കൊച്ച്‌. അഞ്ചില്‍ പഠിക്കുന്ന കുട്ടിയുണ്ട്. ഒരു അമ്മയെ ഉള്ളൂ. ആങ്ങളയുള്ളത് ആക്സിഡന്റില്‍ മരിച്ചു.... നിയമം കാക്കുന്ന പൊലീസ് ഇങ്ങനെ ആയാല്‍ പാവപ്പെട്ട ഞങ്ങള്‍ എന്ത് ചെയ്യും?'' - രമാ ദേവി പറഞ്ഞു.

അതേസമയം പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗം അരവിന്ദ് ബാബു ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചു. വരും ദിവസങ്ങളില്‍ പരാതിക്കാരുടെ വാദം കൂടി അദ്ദേഹം കേള്‍ക്കും.

Related News