ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയവരാണ് സത്യഗ്രഹം നടത്തുന്നത്; കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

  • 26/03/2023

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയതിന് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹത്തെ വിമര്‍ശിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയവരാണ് സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു.


'ഭാഷയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിച്ചവര്‍ സത്യഗ്രഹം നടത്തരുത്. ജനങ്ങളോട് അനുകമ്ബ ഇല്ലാത്തവര്‍ക്ക് സത്യഗ്രഹമിരിക്കാന്‍ അവകാശമില്ല. സത്യത്തെയും അഹിംസയെയും എപ്പോഴും പിന്തുണച്ചിരുന്നയാളാണ് മഹാത്മാ ഗാന്ധി. അസത്യത്തിന്റെ പാത പിന്തുടരുന്നവര്‍ സത്യഗ്രഹത്തെപ്പറ്റി സംസാരിക്കരുത്. അഴിമതിക്കാരായവര്‍ സത്യഗ്രഹ സമരം നടത്തരുത്'- വാര്‍ത്താ ഏജന്‍സി പിടിഐയോടു യോഗി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെയും യോഗി കടന്നാക്രമിച്ചു. 'പെരുമാറ്റത്തിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തിയിലും എല്ലാം അപാകതയുള്ളയാള്‍ സത്യഗ്രഹമിരിക്കരുത്. സ്വന്തം രാജ്യത്തെ നിന്ദിച്ച, ധീരസൈനികരോടു ബഹുമാനമില്ലാത്ത ഒരാളാണു സത്യഗ്രഹത്തെപ്പറ്റി സംസാരിക്കുന്നത് എന്നതു വൈരുധ്യമാണ്.'' യോഗി അഭിപ്രായപ്പെട്ടു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണു സത്യഗ്രഹ സമരം സംഘടിപ്പിച്ചത്

Related News