എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ

  • 27/03/2023




ന്യൂഡല്‍ഹി: എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി. ശ്രദ്ധക്കുറവിന്റെ പേരിലാണ് നടപടി. നേപ്പാളിലെ ത്രിഭുവൻ അന്തർദേശിയ  വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കൺട്രോളർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജോലിയിൽ പ്രവേശിക്കരുതെന്നാണ് നിർദേശം.

വിമാനങ്ങൾ കൂട്ടിയിടിക്കാൻ സാധ്യതയുള്ള തരത്തിൽ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി. എയർ ഇന്ത്യയുടെയും നേപ്പാൾ എയർ ലൈസൻസിന്റേയും വിമാനങ്ങൾ തമ്മിൽ തലനാരിഴയ്‌ക്കാണ് കൂട്ടിയിടിക്കാതെ നീങ്ങിയത്.

കാഠ്മണ്ഡുവിൽ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർ ബസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിൽ പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാവുന്ന വിധം നേർക്കുനേർ പറക്കുകയായിരുന്നു. എയർ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിൽ നിന്ന് തഴേക്ക് ഇറങ്ങുമ്പോൾ നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി ഉയരത്തിൽ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുക്കുകയാണെന്ന് കണ്ടതോടെ നേപ്പാൾ എയർലൈൻസ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ച് ഇറക്കിയായിരുന്നു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Related News