ആഡംബരജീവിതം നയിക്കാന്‍ മോഷണം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • 27/03/2023

ചെന്നൈ: ആഡംബരജീവിതം നയിക്കാന്‍ മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കുമാരി എന്ന 33 -കാരിയാണ് പിടിയിലായത്. ഇവര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണെന്ന് അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. ആളില്ലാത്ത വീട്ടില്‍ കയറി പണവും സ്വര്‍ണ ആഭരണങ്ങളും മോഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തനിക്ക് ആഡംബരമായി ജീവിക്കാന്‍ പണം കണ്ടെത്താനാണ് മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.


താന്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണെന്നും പ്രശസ്തിക്ക് കോട്ടം തട്ടുന്നതിനാല്‍ തന്റെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് യുവതി ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമായാണ് യുവതി രക്ഷപ്പെട്ടത്. വീട്ടുടമസ്ഥയായ മാലതി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. ഭര്‍ത്താവിനെ വിളിച്ച്‌ പണവും സ്വര്‍ണവും എടുത്തിരുന്നോ എന്ന് അന്വേഷിച്ചുറപ്പിച്ചതോടെ, മോഷണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ദമ്ബതികള്‍ പീര്‍ക്കന്‍കരനായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, പ്രദേശത്തെ മുപ്പതിലധികം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. ഇവയിലൊന്നില്‍ നമ്ബര്‍ പ്ലേറ്റില്ലാത്ത ഒരു സ്‌കൂട്ടറില്‍ യുവതി എത്തുന്നത് വ്യക്തമായി. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണം യുവതിയി എത്തുകയായിരുന്നു. പ്രതിയ പിടികൂടാന്‍ എത്തിയപ്പോള്‍, ധാരാളം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സരാണ് താനെന്ന് യുവതി പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം യുവതി ഫ്രിഡ്ജില്‍ നിന്നെടുത്ത്പൊലീസിന് കൈമാറി.

താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് റീല്‍സ് വഴി തന്റെ ഫോളോവേഴ്സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നും യുവതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച്‌ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

Related News