ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വില്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി കണ്ടെത്തി വിജിലന്‍സ്

  • 28/03/2023

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി കണ്ടെത്തി വിജിലന്‍സ്. ചില ഉദ്യോഗസ്ഥര്‍ ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വില്‍ക്കാന്‍ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തല്‍. ഓപ്പറേഷന്‍ ഹെല്‍ത്ത് വെല്‍ത്ത് എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.


ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മില്‍ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വില്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി.

ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്ന സാമ്ബിളുകളില്‍ പരിശോധന നടക്കുന്നില്ല. സുരക്ഷിതമില്ലാത്ത ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് എതിരേ നടപടി വൈകിപ്പിക്കുന്നു. പരിശോധനാ ഫലം നല്‍കുന്നതിലും പിഴയീടാക്കുന്നതിലും വീഴ്ച സംഭവിക്കുന്നതായും കണ്ടെത്തി.

Related News