ഭാര്യയുമായി വാക്ക്തർക്കം: രണ്ടുവയസുകാരിയെ കഴുത്തറുത്ത് കൊന്നു

  • 28/03/2023

ഭോപ്പാല്‍: ഭാര്യയുമായുള്ള നിസാരപ്രശ്‌നത്തെ തുടര്‍ന്ന് രണ്ടുവയസുകാരിയെ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ സുതര്‍മദഡ ഗ്രാമത്തിലാണ് സംഭവം.


മുപ്പതുകാരനായ മഹേന്ദ്രമേഘ് വാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അതിന് ശേഷം തുണിയില്‍ പൊതിഞ്ഞ് കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹേന്ദ്ര, രണ്ട് വയസുകാരിയായ കാജലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്ബതികള്‍ക്ക് 4 വയസ്സുള്ള ഒരു മകളും ഉണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Related News