അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി പൂർണമായി ഒഴിവാക്കി കേന്ദ്രം

  • 30/03/2023

ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ 10% കസ്റ്റംസ് തീരുവയുണ്ടായിരുന്നു.


അപൂര്‍വ രോഗങ്ങള്‍ സംബന്ധിച്ച ദേശീയ നയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 51 മരുന്നുകളാണ് ഈ പട്ടികയിലുള്ളത്. പട്ടികയിലെ ഏത് മരുന്ന് ഇറക്കുമതി ചെയ്യുകയാണെങ്കിലും പൂര്‍ണമായി കസ്റ്റംസ് തീരുവ ഇളവ് ലഭിക്കും.

നേരത്തേ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ഉള്‍പ്പെടെയുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ഇറക്കുമതിത്തീരുവ പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

Related News