ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനല്‍ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി. ആര്‍എസ്‌എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചാണ് ഹരിദ്വാര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കമല്‍ ഭഡോരിക്ക് വേണ്ടിയാണ് താന്‍ പരാതി ഫയല്‍ ചെയ്തതെന്നാണ് അഭിഭാഷകന്‍ അരുണ്‍ ബഡോറിയ അറിയിച്ചിരിക്കുന്നത്. ഹര്‍ജി ഏപ്രില്‍ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പരഞ്ഞു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഞങ്ങള്‍ പരാതി നല്‍കിയത്.
രണ്ട് വകുപ്പുകളും ക്രിമിനല്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആര്‍എസ്‌എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു അന്ന് രാഹുല്‍ പറഞ്‍ത്. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയില്‍ എത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു പരാര്‍ശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?