കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകും; വിവാദ പ്രസ്താവനയിൽ എംഎല്‍എ രാജാ സിംഗിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു

  • 01/04/2023

ഹൈദരാബാദ്: വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എംഎല്‍എ രാജാ സിംഗിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയില്‍ രാജാ സിംഗ് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍സ്. പ്രസംഗത്തില്‍ മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളുംരാജാ സിംഗ് നടത്തി.


ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പ്രസ്താവന നടത്തി. തുടര്‍ന്ന് തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹൈദരാബാദ് അഫ്സല്‍ ഗുഞ്ജ് പൊലീസ് കേസെടുത്തത്. പിന്നാലെയാണ് എംഎല്‍എയെ ബിജെപി സസ്പെന്‍ഡ് ചെയ്തത്. നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന നേതാവാണ് രാജാ സിംഗ്.

അതേസമയം, ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. റമദാന്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ ഒരു വിഭാഗം പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, രാമനവമി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അക്രമസംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു.

Related News