കർണാടകയിൽ നേർക്കു നേർ എത്താൻ മോദിയും രാഹുലും

  • 01/04/2023

ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സത്യമേവജയതേ യാത്രയുടെ തിയതി മാറ്റിയതോടെ നരേന്ദ്ര മോദി - രാഹുല്‍ ഗാന്ധി നേര്‍ക്കുനേര്‍ പോരാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കും. ഏപ്രില്‍ അഞ്ചാം തിയതി നിശ്ചയിച്ചിരുന്ന 'സത്യമേവജയതേ' ഏപ്രില്‍ ഒമ്ബതിലേക്കാണ് മാറ്റിയത്.


കര്‍ണാടകയില്‍ പ്രധാനമന്ത്രി നേരത്തെ തന്നെ എത്താന്‍ തീരുമാനിച്ചിരുന്ന ദിവസമാണ് എപ്രില്‍ ഒമ്ബത്. മോദി എത്തുന്ന ദിവസം രാഹുല്‍ സംസ്ഥാനത്ത് എത്തുന്നത് നേര്‍ക്കുനേര്‍ പോരിന് കളമൊരുക്കും എന്ന് ഉറപ്പാണ്.

2019 കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ 'എല്ലാ കള്ളന്‍മാര്‍ക്കും പേര് മോദി' പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതും പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ടതും. ഇതിന് ശേഷം മോദിയും രാഹുലും നേര്‍ക്കുനേര്‍ വരുന്നു എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരും. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം ചോദ്യം ചെയ്തതിന് രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പക്ഷം. മറുവശത്ത് 'മോദി' സമുദായത്തെ മൊത്തം രാഹുല്‍ അധിക്ഷേപിച്ചു എന്നതാണ് ബി ജെ പിയുടെ വാദം. എന്തായാലും ഇരു നേതാക്കളും കര്‍ണാടകയില്‍ ഒരു ദിവസം എത്തുകയാണെങ്കില്‍ അത് രാജ്യം അതീവ ശ്രദ്ധയോടെയാകും വീക്ഷിക്കുക.

Related News