കോൺസുലർ സേവനങ്ങൾ തൊട്ടടുത്ത്; കുവൈറ്റ് പ്രവാസികൾക്ക് സഹായവുമായി എംബസിയുടെ പ്രത്യേക ക്യാമ്പ്

  • 01/04/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്കായി  ജഹ്‌റയിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. പാസ്‌പോർട്ട് പുതുക്കൽ, പിസിസി, ഓൺ-ദി-സ്‌പോട്ട് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ നിരവധി ആളുകൾ പ്രയോജനപ്പെടുത്തി. കുവൈത്തിലെ ന​ഗരങ്ങളിൽ നിന്ന് അകന്ന് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും അടുത്ത് കോൺസുലർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടന്നത്.

മാർച്ച് 31 വെള്ളിയാഴ്ച ജഹ്‌റയിലെ  ഡോഡി കിഡ്‌സ് നഴ്‌സറി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിന് ഇന്ത്യക്കാർക്ക് ​ഗുണകരമായി. എംബസിയിലേക്ക് യാത്ര ചെയ്യാതെ തന്നെ എല്ലാ സേവനങ്ങളും ലഭിച്ചതോടെ നിരവധി പേരാണ് ക്യാമ്പിലേക്ക് എത്തിയത്. വെള്ളിയാഴ്ച ക്യാമ്പ് നടത്തിയതിനാൽ ഡ്യൂട്ടിയിൽ നിന്ന് ഒരു ദിവസം പോലും അവധിയെടുക്കേണ്ടി വന്നില്ല എന്നതും പ്രവാസികൾക്ക് സഹായകരമായി. 

കോൺസുലർ സേവനങ്ങൾക്കൊപ്പം കുവൈത്തിലെ ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) അം​ഗങ്ങളായ മുതിർന്ന ഡോക്ടർമാർ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പും സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ചുമതലയേറ്റ ശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ പരിശ്രമമാണ് ജഹ്റയിൽ നടന്നത്. നേരത്തെ ഫെബ്രുവരിയിൽ വഫ്ര മേഖലയിൽ എംബസി സമാനമായ ക്യാമ്പ് നടത്തിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News