'കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ല' രാഹുലിൻറേത് നാടകമെന്ന് ബിജെപി

  • 03/04/2023

ദില്ലി: മോദി വിരുദ്ധ പരാമർശത്തിൽ സൂറത്ത് കോടതി വിധിച്ച രണ്ടുവർഷം തടവ് സിക്ഷക്കെതിരെ രാഹുൽഗാന്ദി ഇന്ന് അപ്പിൽ നൽകും. ഉച്ചതിരിഞ്ഞ് സൂററ്റ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം അപ്പിൽ നൽകുന്നത്. അതേസമയം രാഹുൽഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാർ രംഗത്തെത്തി.കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ലെന്ന് നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.രാഹുലിൻറേത് നാടകമെന്നും അദ്ദേഹം പറഞ്ഞു.പിന്നാക്കകാരോട് രാഹുൽ ആദ്യം മാപ്പു പറയണമെന്ന് മന്തി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിനായി അപ്പീൽ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമർശനത്തിനിടെയാണ് രാഹുൽ ഗാന്ധി സെഷൻസ് കോടതിയിലേക്ക് നീങ്ങുന്നത്. .മനു അഭിഷേക് സ്വിംഗ്വി, പി ചിദംബരം, സ്സൽമാൻ ഖുർഷിദ് അടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീൽ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളിൽ നിന്ന് നീതി കിട്ടുമോയെന്നതിൽ സംശയമുള്ളതിനാൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സിജെഎം കോടതി നടപടികളിൽ ഇടപെട്ടത് പാർട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്

കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താൽ  രാഹുൽ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും. എന്നാൽ പാറ്റ്‌ന, ഹരിദ്വാറടക്കം മറ്റ് കോടതികളിലും   മാനനഷ്ടക്കേസുകൾ നിലനിൽക്കുന്നുണ്ട്.  കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശം നൽകി. കോടതി വിധിക്ക് പിന്നാലെ രാഹുലിൻറെ ലോക് സഭാംഗത്വവും റദ്ദായി.

Related News