സത്യമാണ് തന്റെ ആയുധം; ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം

  • 03/04/2023

ന്യൂഡല്‍ഹി: സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തിക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.


ഏപ്രില്‍ 13 വരെയാണ് അദ്ദേഹത്തിന്റെ ജാമ്യകാലാവധി നീട്ടിയത്. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധവും അഭയവുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തിങ്കളാഴ്ചയായിരുന്നു രാഹുല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റക്കാരനെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യത്തിന്മേലുള്ള വാദം 13-ന് തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു രാഹുല്‍ കോടതിയിലെത്തിയത്.

Related News