ആത്മഹത്യ‌ ചെയ്യാൻ മകള്‍ തടസം നിന്നു; കഴുത്തു ഞെരിച്ച് കൊന്ന് വഴിയിൽ ഉപേക്ഷിച്ച് പിതാവ്, അറസ്റ്റ്

  • 03/04/2023

ശ്രീനഗര്‍: എട്ടുവ‌യസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പിതാവ് അറസ്റ്റിലായി. ജമ്മു കശ്മീരിലെ കുപ്വാര ജില്ല‌യിലാണ് സംഭവം. മുഹമ്മദ് ഇക്ബാല്‍ ഖട്ടാന ആണ് അറസ്റ്റിലാ‌യത്. ആത്മഹത്യ‌ ചെയ്യാനുള്ള തന്റെ ശ്രമത്തിന് മകള്‍ തടസം നിന്നതാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.


പൊലീസ് അന്വേഷണത്തിലാണ് മുഹമ്മദാണ് കൊലപാതകി എന്ന് കണ്ടെത്തിയത്. 45കാരനായ ഇയാള്‍ ഡ്രൈവറാ‌യി ജോലിനോക്കുകയായിരുന്നു. ആത്മഹത്യ‌ ചെയ്യാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭാര്യയുമായി വഴക്കിട്ട മുഹമ്മദ് ബുധനാഴ്ച വൈകുന്നേരം ക‌യ്യിലൊരു കത്തിയുമായി വീട് വിട്ടിറങ്ങാനൊരുങ്ങി. മകള്‍ ഇ‌യാളെ പിന്തു‌ടര്‍ന്നു തനിയെ പോവുന്നതിന് തടസ്സം നിന്നു. കുട്ടിയെ തിരികെ വീ‌ട്ടിലേക്ക് പറഞ്ഞുവിടാന്‍ മുഹമ്മദ് ആവുംവിധം ശ്രമിച്ചെങ്കിലും പരാജ‌യപ്പെട്ടു. അവള്‍ വാഹനത്തില്‍ മുഹമ്മദിനൊപ്പം ക‌യറി.

കുട്ടി കൂടെയുള്ളതിനാല്‍ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നോര്‍ത്ത് മുഹമ്മദ് പരിഭ്രാന്തനായി. തുടര്‍ന്ന് വികാരാധീനനായ ഇയാള്‍ കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ കഴുത്ത് ഇയാള്‍ കത്തി‌യുപയോഗിച്ച്‌ മുറിച്ചു, മൃതദേഹം വഴിയിലുപേക്ഷിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ വീട്ടിലേക്ക് മ‌ടങ്ങിയെത്തി. കുട്ടിയെ കുറിച്ച്‌ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അവള്‍ തനിക്കൊപ്പം വന്നില്ലെന്ന് കളവ് പറഞ്ഞു. എന്നാല്‍, കുട്ടി ഇയാള്‍ക്കൊപ്പം പോവുന്നത് പലരും കണ്ടിരുന്നു. തു‌ര്‍ന്ന് മുഹമ്മദ് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇയാള്‍ മടങ്ങിയെത്തുന്നതിന് മുമ്ബേ വഴിയിലെ ഒരു വിറക്പുരയില്‍ നിന്ന് കു‌ട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി‌യതും പ്രതി മുഹമ്മദാണെന്ന് കണ്ടെത്തിയതും.

മുഹമ്മദും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയെക്കൂടാതെ മൂന്ന് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. കുട്ടിയെ കൊന്ന് ആത്മഹത്‌യെ ചെയ്യാനായിരുന്നു മുഹമ്മദിന്റെ പദ്ധതി‌യെന്നും എന്നാല്‍ കൊലപാതകത്തിനു ശേഷം ഇയാള്‍ക്ക് മനംമാറ്റം ഉണ്ടാവുക‌യായിരുന്നെന്നും പൊലീസ് പറഞ്ഞു.

Related News