രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്

  • 04/04/2023

ദില്ലി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച്  യുഡിഎഫിൻറെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന  മാർച്ചിൽ കേരളത്തിൻറെ ചുമലയുള്ള എഐസിസി ജനറൽ സെക്രട്ടറി  താരീഖ് അൻവർ, കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷ  നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. രാഹുലിനെ  അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തിൽ  നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം  രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്ന ഏപ്രിൽ 11ന് റാലി സംഘടിപ്പിക്കാനും  കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  നിന്നുള്ള പ്രവർത്തകരാണ് പങ്കെടുക്കുക. ഏപ്രിൽ 13ന് മണ്ഡലം തലത്തിൽ  നൈറ്റ് മാർച്ചും സംഘടിപ്പിക്കും.

അതേ സമയം ഔദ്യോഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തന്റെ ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. മോദി പേര് പരമാർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ  രാഹുൽ വീടൊഴിയും. ഈ മാസം പതിമൂന്നിനാണ് രാഹുലിന്റെ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി പറയുക. 23നാണ് വീടൊഴിയാനുള്ള ഒരു മാസത്തെ സമയപരിധി തീരുന്നത്. 

ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഓഫീസിലുള്ളവർക്ക് രാഹുൽ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.  വീട്ടു സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുൽ ഗാന്ധി  പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തൻറെ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നല്കിയത്.

Related News