ഇന്ന് ബി ജെ പിയുടെ 44-മത് സ്ഥാപന ദിനം; പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

  • 06/04/2023

ദില്ലി: ഇന്ന് ഏപ്രില്‍ 6, ബിജെപിയുടെ 44-മത് സ്ഥാപന ദിനമാണിന്ന്.ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കുടുംബാധിപത്യത്തിനും ,അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.


അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല.പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മോദി ആഞ്ഞടിച്ചു..ജനാധിപത്യ മൂല്യങ്ങളെ അവര്‍ അട്ടിമറിക്കുന്നു.കുടുംബാധിപത്യത്തിനായാണ് ബിജെപിയുടെ പോരാട്ടം.കുടുംബാധിപത്യമാണ് കോണ്‍ഗ്രസിന്‍്റെ സംസ്കാരം.ബിജെപിയുടേത് സാമൂഹിക സൗഹാര്‍ദ്ദവും.സ്ത്രീകളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നുവെന്നത് കോണ്‍ഗ്രസിന്‍്റെ കാപട്യമാണ് .

ഒരു കുടുംബത്തില്‍ മാത്രമാണ് ആ പാര്‍ട്ടിയുടെ ശ്രദ്ധയെന്നും മോദി പറഞ്ഞു.പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തന്നെ മോശക്കാരനാക്കാന്‍ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നു.ആ ഗൂഢാലോചന ഫലിക്കില്ല .ജനം മറുപടി നല്‍കും.

Related News