വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടം; ജയിലില്‍ നിന്ന് അയച്ച കത്തില്‍ മനീഷ് സിസോദിയ

  • 07/04/2023

ന്യൂഡല്‍ഹി: വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ജയിലില്‍ നിന്ന് അയച്ച കത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തിനുള്ള കത്ത് എന്ന പേരില്‍ വിദ്യാസമ്ബന്നനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമാണെന്ന് അടിവരയിട്ടാണ് ജയിലില്‍ നിന്നുള്ള സിസോദിയയുടെ കുറിപ്പ്.


സിസോദിയയുടെ കത്ത് പങ്കുവെച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് മോദിയെ കടന്നാക്രമിച്ചു. നേരത്തെ വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ആരാഞ്ഞ കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴയിട്ടിരുന്നു.

'ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍ അവസരങ്ങള്‍ തേടുന്നു. അവര്‍ ലോകത്ത് വിജയങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോ?' കൈക്കൊണ്ടെഴുതിയ കത്തില്‍ സിസോദിയ ചോദിച്ചു.

Related News