അധികാരത്തിലെത്തിയാല്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം പുനഃസ്ഥാപിക്കും: ഡികെ ശിവകുമാര്‍

  • 07/04/2023

ബംഗളരൂ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്ന് പാര്‍ട്ടി നേതാവ് ഡികെ ശിവകുമാര്‍. മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു.


കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ബിജെപി സര്‍ക്കാരിന്റെ സംവരണം റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്നും ന്യൂനപക്ഷതാത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാല്‍പ്പത്തിയൊന്ന് സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പ്രദേശിക പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഏപ്രില്‍ എട്ടിന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിജയസാധ്യത കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു

Related News