കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

  • 08/04/2023

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3253 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 31,194 ആയി.


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനമായും പ്രതിവാര നിരക്ക് 3.47 ശതമാനമായും വര്‍ധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1963 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യകേന്ദ്രങ്ങളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. പ്രകടനം അവലോകനം ചെയ്യാന്‍ ആരോഗ്യ മന്ത്രിമാര്‍ നേരിട്ട് ആശുപത്രികളിലെത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Related News