ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേ ഭാരത് തീവണ്ടി സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

  • 08/04/2023

ചെന്നൈ: ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേ ഭാരത് തീവണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പച്ചക്കൊടി വീശി. പിന്നാലെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.


ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ആറിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട് 11.50-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് ദിവസവും ഉച്ചയ്ക്ക് 2.25-ന് പുറപ്പെട്ട് രാത്രി 8.15-ന് കോയമ്ബത്തൂരിലെത്തും. തീവണ്ടിയില്‍ ഭക്ഷണംനല്‍കും. ഭക്ഷണം അടക്കം ചെയര്‍ കാറിന് 1215 രൂപയും എക്സിക്യുട്ടീവ് കോച്ചില്‍ 2310 രൂപയുമാണ് നിരക്ക്.

ഭക്ഷണം ആവശ്യമില്ലാത്തവര്‍ക്ക് നിരക്ക് യഥാക്രമം 1057 രൂപയും 2116 രൂപയുമാണ്. വന്ദേഭാരതിന്റെ യാത്രാസമയം അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ്. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗതയുണ്ടാവും. എട്ട് എ.സി. കോച്ചുകളുമായാണ് തുടക്കത്തില്‍ വണ്ടി ഓടുക. 536 സീറ്റുകളുണ്ടാകും. കോച്ചുകളുടെ എണ്ണം പീന്നീട് 16 ആയി ഉയര്‍ത്തും. സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Related News