മലദ്വാരത്തിലൂടെ പാമ്പ് ശരീരത്തിൽ കയറിയെന്ന യുവാവിന്റെ വിചിത്രവാദം പൊളിച്ച് ഡോക്ടർമാർ

  • 10/04/2023

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മലദ്വാരത്തിലൂടെ പാമ്ബ് ശരീരത്തില്‍ പ്രവേശിച്ചെന്ന വിചിത്രവാദവുമായി യുവാവ് ആശുപത്രിയില്‍. വയറുവേദനയുമായാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ പരിശോധനയില്‍ പാമ്ബുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ടാണ് യുവാവ് സ്ഥലകാലബോധമില്ലാതെ പറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ഹര്‍ദോയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യുന്നതിനിടെ, മലദ്വാരത്തിലൂടെ പാമ്ബ് ശരീരത്തില്‍ പ്രവേശിച്ചു എന്നതായിരുന്നു മഹേന്ദ്രയുടെ വാദം. ഇത് കേട്ട് ഭയന്ന വീട്ടുകാര്‍ ഉടന്‍ തന്നെ ഹര്‍ദോയ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ വയറുവേദനയ്ക്ക് കാരണമായ അസ്വാഭാവികമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.

ഒടുവില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണ് യുവാവ് സ്ഥലകാലബോധമില്ലാതെ സംസാരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണ് യുവാവിന് ഇടയ്ക്കിടെ വയറുവേദന വരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related News