ദില്ലി : രാജസ്ഥാനില്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. സച്ചിന്‍ പൈലറ്റ് സമരം നടത്തിയതില്‍ നടപടി ഉണ്ടാകും എന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിനുമായി ഇന്ന് ചര്‍ച്ച നടത്തി. നാളെയും ചര്‍ച്ച നടക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. സച്ചിന്‍ ഉയര്‍ത്തിയ അഴിമതി പ്രശ്നം ശരിയായിരുന്നു. എന്നാല്‍ അത് അവതരിപ്പിച്ച രീതിയാണ് തെറ്റിപ്പോയത്. ആരുടെ ഭാഗത്താണ് തെറ്റ് എന്ന റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും രണ്‍ധാവ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?